malayalam-mandatory-for-kerala-psc-government-jobs

സർക്കാർ ജോലിയിൽ പ്രവേശിക്കണമെങ്കിൽ മലയാള ഭാഷയിലെ പ്രാവീണ‍്യം നിർബന്ധമാക്കി സംസ്ഥാന സർക്കാർ. സബോർഡിനേറ്റ് സർവീസ് റൂളിൽ പുതിയ വ‍്യവസ്ഥ സർക്കാർ കൂട്ടിച്ചേർത്തു.

സർക്കാർ ജോലിയിൽ പ്രവേശിക്കുന്നവരിൽ ഭാഷാ പ്രാവിണ‍്യം തെളിയിക്കാൻ പ്രൊബേഷൻ കാലാവധിക്കുളളിൽ കേരള പി.എസ്.സി. നടത്തുന്ന മലയാളം പരീക്ഷ പാസാകണം. പത്ത്, പ്ലസ് ടു, ഡിഗ്രി ക്ലാസ്സുകളിൽ ഏതെങ്കിലും ഒരു തലത്തിൽ മലയാളം ഒരു ഭാഷയായി പഠിച്ചിട്ടില്ലാത്തവർക്കാണ് പരീക്ഷ നിർബന്ധമാക്കിയിരിക്കുന്നത്. പരീക്ഷയിൽ 40 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടണമെന്നാണ് വ‍്യവസ്ഥ. മലയാളം സീനിയർ ഡിപ്ലോമ പരീക്ഷയ്ക്ക് തുല‍്യമായ സിലബസിലാകും പരീക്ഷ.

മലയാളം മിഷൻ പരീക്ഷ പാസായ ക്ലാസ് 4 ജീവനക്കാരെ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഭാഷാ ന‍്യൂനപക്ഷങ്ങൾക്കായുളള പ്രത്യേക വ‍്യവസ്ഥകളിൽ മാറ്റമില്ല.

ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ വിജ്ഞാപനം Download