സ്കൂൾ പാഠപുസ്തകത്തിലെ ജനിതകം എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ ക്വിസാണ് ചുവടെ നൽകിയിരിക്കുന്നത്. ഈ ഭാഗത്തു നിന്നും പി.എസ്.സി. പരീക്ഷയിൽ വരാൻ സാധ്യതയുള്ള ചോദ്യങ്ങളും അനുബന്ധ വസ്തുതകളുമാണ് ഈ ക്വിസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
sslc-biology-notes-chapter-7-genetics-ജനിതകം-kerala-psc-exams

1. ജനിതക സാങ്കേതിക വിദ്യയിലൂടെ മനുഷ്യന ഇൻസുലിൻ ഉൽപാദക ബാക്ടീരിയയെ സൃഷ്ടിക്കുന്ന ഘട്ടങ്ങളാണ് ചുവടെ നൽകിയിരിക്കുന്നത്. അവ ശരിയായരീതിയിൽ ക്രമപ്പെടുത്തുക.
A. ഒരു ബാക്ടീരിയത്തിൽ നിന്നും വൃത്താകാര DNA (പ്ലാസ്മിഡ്) വേർതിരിച്ചെടുക്കുന്നു.
B. അനുയോജ്യുമായ വളർച്ചാ മാധ്യമത്തിൽ ഈ ബാക്ടീരിയം പെരുകി പ്രവർത്തന സജ്ജമല്ലാത്ത ഇൻസുലിൻ ഉണ്ടാകുന്നു.
C. മുറിച്ചെടുത്ത ഇൻസുലിൻ ജീനിനെ പ്ലാസ്മിഡുമായി കൂട്ടിച്ചേർക്കുന്നു.
D. മനുഷ്യ DNA യിൽ നിന്നും ഇൻസുലിൻ ഉൽപാദനത്തെ നിയന്ത്രിക്കുന്ന ജീനിനെ മുറിച്ചെടുക്കുന്നു.
E. കൂട്ടിച്ചേർത്ത ഈ DNA യെ മറ്റൊരു ബാക്ടീരിയ കോശത്തിൽ നിക്ഷേപിക്കുന്നു.
F. ഇതിൽ നിന്നും പ്രവർത്തന സജ്ജമായ ഇൻസുലിൻ വേർതിരിച്ചെടുക്കുന്നു.
... ഉത്തരം : DACEBF
A. മനുഷ്യ ഡി.എൻ.എ. യിൽ നിന്നും ഇൻസുലിൻ ഉൽപാദനത്തെ നിയന്ത്രിക്കുന്ന ജീനിനെ മുറിച്ചെടുക്കുന്നു.
B. ഒരു ബാക്ടീരിയത്തിൽ നിന്നും വൃത്താകാര ഡി.എൻ.എ. (പ്ലാസ്മിഡ്) വേർതിരിച്ചെടുക്കുന്നു.
C. മുറിച്ചെടുത്ത ഇൻസുലിൻ ജീനിനെ പ്ലാസ്മിഡുമായി കൂട്ടിച്ചേർക്കുന്നു.
D. കൂട്ടിച്ചേർത്ത ഈ ഡി.എൻ.എ. യെ മറ്റൊരു ബാക്ടീരിയ കോശത്തിൽ നിക്ഷേപിക്കുന്നു.
E. അനുയോജ്യചമായ വളർച്ചാ മാധ്യാമത്തിൽ ഈ ബാക്ടീരിയം പെരുകി പ്രവർത്തന സജ്ജമല്ലാത്ത ഇൻസുലിൻ ഉണ്ടാകുന്നു.
F. ഇതിൽ നിന്നും പ്രവർത്തന സജ്ജമായ ഇൻസുലിൻ വേർതിരിച്ചെടുക്കുന്നു.




2. പ്രത്യേുകതരം എൻസൈമുകളുടെ സഹായത്തതോടെ ആവശ്യമായ രീതിയിൽ ജീനുകളെ മുറിച്ചെടുത്തും കൂട്ടിച്ചേർത്തും ജീവികളിൽ അഭിലഷണീയമായ മാറ്റങ്ങൾ വരുത്തുന്നപ്രക്രിയയാണ് ………………….. ?
... ജനിതക എഞ്ചിനീയറിംഗ്



3. ജീനുകളെ മുറിച്ചു മാറ്റാൻ ഉപയോഗിക്കുന്ന ………(1)…… പോലെയുളള എൻസൈമുകളെ പൊതുവെ ജനിതക കത്രികകൾ എന്നുവിളിക്കുന്നു. ജിനുകളെ കൂട്ടിച്ചേർക്കാൻ ഉപയോഗിക്കുന്ന …………(2)……….. പോലെയുളള എൻസൈമുകളാണ് പൊതുവെ ജനിതകപശ എന്നറിയപ്പെടുന്നത്.
(a) റെസ്ട്രിക്ഷൻ എൻഡോന്യൂ ക്ലിയേസ്, ലിഗേസ്
(b) ലിഗേസ്, റെസ്ട്രിക്ഷൻ എൻഡോന്യൂ ക്ലിയേസ്
(c)ലിഗേസ്, പ്ലാസ്മിഡ്
(d)പ്ലാസ്മിഡ്, റെസ്ട്രിക്ഷൻ എൻഡോന്യൂ ക്ലിയേസ്
... ഉത്തരം : (a) റെസ്ട്രിക്ഷൻ എൻഡോന്യൂ ക്ലിയേസ്, ലിഗേസ്
ജീനുകളെ മുറിച്ചുമാറ്റാൻ ഉപയോഗിക്കുന്ന റെസ്ട്രിക്ഷൻ എൻഡോ ന്യൂ ക്ലിയേസിനെ പോലെയുളള എൻസൈമുകളെ പൊതുവെ ജനിതക കത്രികകൾ എന്നുവിളിക്കുന്നു.
ജിനുകളെ കൂട്ടിച്ചേർക്കാൻ ഉപയോഗിക്കുന്ന ലിഗേസിനെ പോലെയുളള എൻസൈമുകളാണ് പൊതുവെ ജനിതകപശ എന്നറിയപ്പെടുന്നത്.




4. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് കണ്ടെത്തുക.
1. ഓരോ വ്യുക്തിയുടേയും DNA യിലെ ന്യൂക്ലിയോടൈഡുകളുടെ ക്രമീകരണം പരിശോധിക്കുന്ന സാങ്കേതിക വിദ്യയാണ് DNA പ്രൊഫൈലിംഗ്
2. DNA ആവിഷ്കരിച്ചത് അലെക്ജോസഫ് ആണ്
3. ഓരോ വ്യക്തിയുടേയും DNA യിലെ ന്യൂക്ലിയോടൈഡുകളുടെ ക്രമീകരണം വ്യത്യസ്തമായിരിക്കും എന്നതാണ് DNA പ്രൊഫൈലിംഗിന്റെഅടിസ്ഥാനം
(a)1 ഉം 2 ഉം
(b) 2 മാത്രം
(c) 1 മാത്രം
(d)ഇവയൊന്നുമല്ല
... ഉത്തരം : (b) 2 മാത്രം
ശരിയായവ

1. ഓരോ വ്യക്തയുടേയും DNA യിലെ ന്യൂ ക്ലിയോടൈഡുകളുടെ ക്രമീകരണം പരിശോധിക്കുന്ന സാങ്കേതിക വിദ്യ>യാണ് DNA പ്രൊഫൈലിംഗ്
2. DNA ആവിഷ്കരിച്ചത് അലെക്ജെഫ്രിയാണ്
3. ഓരോ വ്യതക്തിയുടേയും DNA യിലെ ന്യൂക്ലിയോ ടൈഡുകളുടെ ക്രമീകരണം വ്യത്യസ്തമായിരിക്കും എന്നതാണ് DNA പ്രൊഫൈലിംഗിന്റെ അടിസ്ഥാനം




5. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക
1. DNA പ്രൊഫൈലിങ് : ജീവികളെ തിരിച്ചറിയാൻ
2. ജീൻ തെറാപ്പി : ജനിതക രോഗങ്ങളിൽ നിന്നും മുക്തി നേടാൻ
(a) 1 മാത്രം
(b) 2 മാത്രം
(c) 1 ഉം 2 ഉം
(d) ഇവയൊന്നുമല്ല
... ഉത്തരം : (c) 1 ഉം 2 ഉം
ശരിയായവ

1. DNA പ്രൊഫൈലിങ് : ജീവികളെ തിരിച്ചറിയാൻ
2. ജീൻ തെറാപ്പി : ജനിതക രോഗങ്ങളിൽ നിന്നും മുക്തിനേടാൻ




6. താഴെ തന്നിരിക്കുന്ന രണ്ട് പട്ടികകളിലെ വിവരങ്ങളെ ചേരുംപടി ചേർക്കുക.
പട്ടിക 1 – ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രോട്ടീൻ
(i) ഇന്റർഫെറോണുകൾ
(ii) ഇൻസുലിൻ
(iii) എൻഡോർഫിൻ
(iv) സൊമാറ്റോട്രോപ്പിൻ
പട്ടിക 2 – രോഗം/രോഗലക്ഷണങ്ങൾ
(v) വളർച്ചാ 
വൈകല്യങ്ങൾ
(vi) വൈറൽ രോഗങ്ങൾ
(vii) വേദന
(viii) പ്രമേഹം
(a)i-viii, ii-vi, iii-v, iv-vii
(b)i-vi, ii-viii, iii-vii, iv-v
(c)i-vi, ii-viii, iii-v, iv-vii
(d)i-viii, ii-vi, iii-vii, iv-v
... ഉത്തരം :(b) i-vi, ii-viii, iii-vii, iv-v
ശരിയാമ ക്രമം
ഇന്റർ ഫെറോണുകൾ-വൈറൽ രോഗങ്ങൾ
ഇൻസുലിൻ-പ്രമേഹം
എൻഡോർഫിൻ-വേദന
സൊമാറ്റോട്രോപ്പിൻ-വളർച്ചാ വൈകല്യങ്ങൾ








scert text book based psc questions -sslc-biology-notes-chapter-7-genetics-ജനിതകം-kerala-psc-exams for tenth plus two degree level preliminary exams