2022 ലെ ആനുകാലിക വിവരങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ക്വിസാണ് ചുവടെ നൽകുന്നത്.
current-affairs-2022-quiz3-questions-and-answers-kerala-psc-tenth-plus-plus-two-degree-level-preliminary-main-exams

1. അന്താരാഷ്ട്ര ബോക്സിംഗ് അസോസിയേഷന്റെ അത്ലറ്റ് കമ്മിറ്റി ചെയർപേഴ്സണായി തിരഞ്ഞെടുത്തത്?
... ലവ് ലിന ബോർഗോഹെയ്ൻ



2. പതിനഞ്ചാമത് ഇന്ത്യൻ പ്രിമിയർ ലീഗ് ചാംപ്യൻമാർ?
... ഗുജറാത്ത് ടൈറ്റൻസ്
അഹമ്മദാബാദിൽ നടന്ന ഫൈനൽ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ചു
ഗുജറാത്ത ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ് കളിയിലെ താരം




3. 2022 ഫ്രഞ്ച് ഓപ്പൺ പുരുഷവിഭാഗത്തിൽ കിരീടം നേടിയത്?
... റഫേൽ നദാൽ (സ്പെയിൻ)
റഫേൽ നദാലിന്റെ ഇരുപത്തിരണ്ടാം ഗ്രാൻഡ്സ്ലാം കിരീടം
വനിതാവിഭാഗത്തിൽ കിരീടം നേടിയത് : ഇഗ സ്വിയാടെക് (പോളണ്ട്)




4. ലോകകപ്പ് ക്രിക്കറ്റിൽ തുടർച്ചയായി കൂടുതൽ അർധസെഞ്ചുറികൾ നേടിയ വനിതാതാരം?
... മിതാലി രാജ്
വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം
വനിതാ ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം




5. ഇന്ത‍്യൻ ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി നിയമിതയായത്?
... ഹർമൻപ്രീത് കൗർ



6. 2022 ലെ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് വേദിയാകുന്ന രാജ്യം?
... ഖത്തർ
2018 ലെ ലോകകപ്പ് ഫുട്ബോൾ വേദി : റഷ്യ
2018 ലെ ലോകകപ്പ് ഫുട്ബോൾ ജേതാക്കൾ : ഫ്രാൻസ്
2026 ലെ ലോകകപ്പ് ഫുട്ബോൾ വേദി : കാനഡ, അമേരിക്ക, മെക്സിക്കോ എന്നീ രാജ്യ ങ്ങളിൽ




7. 2022 ലെ മികച്ച പുരുഷതാരത്തിനുളള ലോറസ് ലോക കായിക പുരസ്കാരത്തിന് അർഹനായത്?
... ഫോർമുല വൺ ലോക ചാമ്പ്യൻ മാക്സ് വെസ്റ്റപ്പൻ
മികച്ച വനിതാ താരം : എലെയ്ൻ തോംപ്സൺ
ടീം ഓഫ് ദി ഇയർ : ഇറ്റലിയുടെ ദേശീയ ഫുട്ബോൾ ടീം
ബ്രേക്ക് ത്രൂ ഓഫ് ദി ഇയർ : എമ്മ റാഡു കാനു




8. 2022 ലെ ഓസ്ട്രേലിയൻ ഓപ്പൺ വനിതാ കിരീടം സ്വന്തമാക്കിയത്?
... ആഷ്ലി ബാർട്ടി (ഓസ്ട്രേലിയ)
പുരുഷസിംഗിൾസ് കിരീടം നേടിയത് : റാഫേൽ നദാൽ (സ്പെയിൻ)




9. ഫിഫാ റാങ്കിങ്ങിൽ ഒന്നാമതെത്തിയ രാജ്യം?
... ബ്രസീൽ
ഇന്ത്യയുടെ സ്ഥാനം : 106




10. ഖത്തർ ലോകകപ്പിന്റെ ഭാഗ്യ ചിഹ്നം?
... ലാ ഈബ്
‘പ്രതിഭാധനനായ കളിക്കാരൻ’ എന്നാണ്  വാക്കിന്റെ അർത്ഥം
പന്തിന്റെ പേര് : അൽ രിഹ്ല (അഡിഡാസ് ആണ് പന്ത് നിർമ്മിക്കുന്നത്)
അറബിയിൽ ‘യാത്ര’ എന്നാണ് അൽ രിഹ്ലയുടെ അർത്ഥം




11. ആഫ്രിക്കൻ നേഷൻസ് ഫുട്ബോൾ കപ്പിൽ ജേതാവായ രാജ്യം?
... സെനഗൽ



12. ലോക പുരുഷ ടീം ചാംപ്യൻഷിപ്പായ തോമസ് കപ്പ് സ്വന്തമാക്കുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ?
... ആറാമത്തെ
ഇന്ത്യയുടെ ആദ്യ കിരീടമാണിത്
ഇന്തോനേഷ്യയെയാണ് ഫൈനലിൽ ഇന്ത്യ പരാജയപ്പെടുത്തിയത്
സിംഗിൾസിൽ ലക്ഷ്യ സെന്നും, കിഡംബി ശ്രീകാന്തും ഡബിൾസിൽ സാത്വിക് സായ് രാജ്, ചിരാഗ് ഷെട്ടി സഖ്യവുമാണ് ഫൈനലിൽ മത്സരിച്ചത്



current-affairs-2022-quiz3-questions-and-answers-kerala-psc-tenth-plus-plus-two-degree-level-preliminary-main-exams-LD Clerk-LGS-Assistant Prison Officer