പി.എസ്.സി. പരീക്ഷകളിൽ ആശങ്കയുണ്ടാക്കുന്ന, പരസ്പരം മാറിപ്പോകാൻ സാധ്യതയുള്ള വസ്തുതകളെ ഉൾപ്പെടുത്തികൊണ്ടുള്ള ക്വിസ്സാണ് ചുവടെ നൽകിയിരിക്കുന്നത്. നെഗറ്റീവ് മാർക്കിൽ നിന്ന് രക്ഷനേടാൻ ഇത് നിങ്ങളെ സഹായിക്കും.
kerala psc confusing facts malayalam quiz 06_PSC SPACE

1. തിരുവിതാംകൂറിലെ അവസാനത്തെ പ്രധാനമന്ത്രി, തിരുകൊച്ചിയിലെ ആദ്യ മുഖ്യമന്ത്രി എന്നീ വിശേഷണങ്ങൾക്കുടമ?
A. പറവൂർ ടി.കെ. നാരായണ പിളള
B. പട്ടംതാണു പിളള
... ഉത്തരം : പറവൂർ ടി.കെ. നാരായണ പിളള
തിരുവിതാംകൂറിലെ അവസാനത്തെ പ്രധാനമന്ത്രി, തിരുകൊച്ചിയിലെ ആദ്യ മുഖ്യമന്ത്രി എന്നീ വിശേഷണങ്ങൾക്കുടമ – പറവൂർ ടി.കെ. നാരായണ പിളള
തിരുവിതാംകൂറിലെ ആദ്യ പ്രധാനമന്ത്രി – പട്ടംതാണു പിളള




2. തിരുകൊച്ചിയിലെ അവസാനത്തെ മുഖ്യമന്ത്രി?
A. ഇക്കണ്ടവാര്യകർ
B. പനമ്പളളി ഗോവിന്ദ മേനോൻ
... ഉത്തരം : പനമ്പളളി ഗോവിന്ദ മേനോൻ
കൊച്ചിയിലെ ആദ്യ പ്രധാനമന്ത്രി – പനമ്പളളി ഗോവിന്ദ മേനോൻ
കൊച്ചിയിലെ അവസാനത്തെ പ്രധാനമന്ത്രി – ഇക്കണ്ടവാര്യർ
തിരുകൊച്ചിയിലെ അവസാനത്തെയ മുഖ്യമന്ത്രി–പനമ്പളളി ഗോവിന്ദ മേനോൻ




3. ‘ജീവിതം ഒരു സമരം’ എന്ന ആത്മകഥ രചിച്ചത് ?
A. സി. കേശവൻ
B. അക്കമ്മാ ചെറിയാൻ
... ഉത്തരം : അക്കമ്മാ ചെറിയാൻ
‘ജീവിതസമരം’ എന്നആത്മകഥ രചിച്ചത് – സി. കേശവൻ
‘ജീവിതം ഒരു സമരം’ എന്ന ആത്മകഥ രചിച്ചത് – അക്കമ്മാ ചെറിയാൻ
‘സമരം തന്നെ ജീവിതം’ എന്ന ആത്മകഥ രചിച്ചത് – വി.എസ്. അച്ച്യുിതാനന്ദൻ




4. എസ്.എൻ.ഡി.പി. യുടെ ആദ്യ മുഖപത്രം?
A. വിവേകോദയം
B. യോഗനാദം
... ഉത്തരം : വിവേകോദയം
എസ്.എൻ.ഡി.പി. യുടെ ആദ്യ മുഖപത്രം – വിവേകോദയം
ഇപ്പോഴത്തെ മുഖപത്രം – യോഗനാദം




5. ‘ധർമ്മരാജ’ എന്ന പേരിൽ നിരൂപണം എഴുതിയത് ?
A. സി.വി. രാമൻപിളള
B. സ്വദേശാഭിമാനി രാമകൃഷ്ണപിളള
... ഉത്തരം : സ്വദേശാഭിമാനി രാമകൃഷ്ണപിളള
‘ധർമ്മരാജ’എന്ന നോവൽ എഴുതിയത് – സി.വി. രാമൻപിളള
‘ധർമ്മരാജ’ എന്ന പേരിൽ നിരൂപണം എഴുതിയത് – സ്വദേശാഭിമാനി രാമകൃഷ്ണപിളള




6. പഴശ്ശി മ്യൂസിയം സ്ഥിതിചെയ്യുന്നത്?
A. കണ്ണൂരിൽ
B. കോഴിക്കോട്
... ഉത്തരം : കോഴിക്കോട്
പഴശ്ശികൂടീരം സ്ഥിതിചെയ്യുന്നത് – മാനന്തവാടിയിൽ
പഴശ്ശി മ്യൂസിയം സ്ഥിതിചെയ്യുന്നത് – കോഴിക്കോട്
പഴശ്ശിഡാം സ്ഥിതിചെയ്യുന്നത് – കണ്ണൂരിൽ




7. നിങ്ങളാരെ കമ്മ്യൂണിസ്റ്റാക്കി എന്ന കൃതി രചിച്ചത്?
A. തോപ്പിൽ ഭാസി
B. സിവിക് ചന്ദ്രൻ
... ഉത്തരം : സിവിക് ചന്ദ്രൻ
ഞാനിപ്പോം കമ്മ്യൂണിസ്റ്റാകും എന്ന കൃതി രചിച്ചത് – പി. കേശവദേവ്
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന കൃതി രചിച്ചത് – തോപ്പിൽ ഭാസി
നിങ്ങളാരെ കമ്മ്യൂണിസ്റ്റാക്കി എന്ന കൃതി രചിച്ചത് – സിവിക് ചന്ദ്രൻ




8. കേരളത്തെക്കുറിച്ച് പരാമർശിക്കുന്ന ആദ്യ കൃതി?
A. തരിസാപ്പളളി ശാസനം
B. ഐതരേയ 
ആരണ്യകം
... ഉത്തരം : ഐതരേയ ആരണ്യകം
കേരളത്തിലെ നാടുവാഴികളെക്കുറിച്ച് പ്രതിപാദിക്കുന്ന ആദ്യ ശാസനം–തരിസാപ്പളളി ശാസനം
കേരളത്തെക്കുറിച്ച് പരാമർശിക്കുന്ന ആദ്യ കൃതി – ഐതരേയ ആരണ്യകം




9. ഓണത്തെക്കുറിച്ച് പരാമർശമുളള സംഘകാല കൃതി?
A. ജീവകചിന്താമണി
B. മധുരൈകാഞ്ചി
... ഉത്തരം : മധുരൈകാഞ്ചി
ഓണത്തെക്കുറിച്ച് പരാമർശമുളള സംഘകാലകൃതി – മധുരൈകാഞ്ചി
റോമൻ സാമ്രാജ്യവുമായി കേരളത്തിന്റെ വ്യാപാര ബന്ധങ്ങളെപ്പറ്റി പരാമർശിക്കുന്ന സംഘകാലകൃതി – ജീവകചിന്താമണി




10. കർണ്ണനെ നായകനാക്കി വി.കെ. ബാലകൃഷ്ണൻ രചിച്ച നോവൽ?
A. രണ്ടാമൂഴം
B. ഇനി ഞാൻ ഉറങ്ങട്ടെ
... ഉത്തരം : ഇനി ഞാൻ ഉറങ്ങട്ടെ
ഭീമനെ കേന്ദ്ര കഥാപാത്രമാക്കി എം.ടി. വാസുദേവൻ രചിച്ച നോവൽ - രണ്ടാമൂഴം
കർണ്ണനെ നായകനാക്കി വി.കെ. ബാലകൃഷ്ണൻ രചിച്ച നോവൽ - ഇനി ഞാൻ ഉറങ്ങട്ടെ



kerala-psc-confusing-facts-malayalam-quiz-06 for tenth preliminary ld clerk lgs main exams