സ്കൂൾ പാഠപുസ്തകത്തിലെ ജീവന്റെ ഉൽപ്പത്തി എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ ക്വിസാണ് ചുവടെ നൽകിയിരിക്കുന്നത്. ഈ ഭാഗത്തു നിന്നും പി.എസ്.സി. പരീക്ഷയിൽ വരാൻ സാധ്യതയുള്ള ചോദ്യങ്ങളും അനുബന്ധ വസ്തുതകളുമാണ് ഈ ക്വിസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
scert-school-text-book-samagra-question-pool-sslc-biology-notes--kerala-psc-tenth-plus-two-degree-level-preliminary-main-exam-ജീവന്റെ ഉൽപ്പത്തി

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ രാസപരിണാമ സിദ്ധാന്തവുമായി ബന്ധപ്പെട്ട പ്രസ്താവന/ പ്രസ്താവനകൾകണ്ടെത്തുക?
1. എ.ഐ. ഒപാരിൻ (റഷ്യണ), ജെ.ബി.എസ്. ഹാൽഡേൻ (ബ്രിട്ടൺ) എന്നിവരുടെ ആശയങ്ങളാണ് രാസപരിണാമ സിദ്ധാന്തങ്ങളെന്നറിയപ്പെടുന്നത്.
2. 
ഈ സിദ്ധാന്തമനുസരിച്ച്, ആദിമഭൂമിയിലെ സവിശേഷ സാഹചര്യങ്ങളിൽ അനേകവർഷങ്ങൾകൊണ്ട് രാസവസ്തുക്കൾക്കുണ്ടായ രാസമാറ്റങ്ങളുടെ ഫലമായി ഭൂമിയിൽ ജീവൻ ഉത്ഭവിച്ചു.
3. ആദിമ ഭൗമാന്തരീക്ഷത്തിലെ ചില ഘടകങ്ങളിൽ നിന്നും ലളിത ഘടനയുളള ജൈവ തന്മാത്രകളും തുടർന്ന് സമുദ്രജലത്തിൽ സങ്കീർണ തന്മാത്രകളും രൂപപ്പെടുകയും ശേഷം പ്രോട്ടീനുകളും ജനിതക വസ്തുക്കളും ചേർന്ന് വിഭജനശേഷിയുളള ആദിമകോശത്തിന്റെ രൂപപ്പെടലിലേക്ക് എത്തുകയും ചെയ്തു.
(a) 1 മാത്രം
(b) 2 മാത്രം
(c)1, 2, 3 എന്നിവ
(d)2, 3 എന്നിവ
... ഉത്തരം : (c) 1, 2, 3 എന്നിവ 



രാസപരിണാമ സിദ്ധാന്തമനുസരിച്ച്, ആദിമ സമുദ്രത്തിൽവെച്ച് ആദ്യ.കോശം രൂപപ്പെടുന്നതിന്റെ പ്രധാന ഘട്ടങ്ങളാണ് ചുവടെ നൽകിയിരിക്കുന്നത്.ശരിയായ രീതിയിൽ ക്രമപ്പെടുത്തുക.
1. ആദിമകോശത്തിന്റെ ആവിർഭാവം
2. ന്യൂക്ലിക് ആസിഡുകളും കൊഴുപ്പ് ആവരണവും
3. ആദിമ ഭൂമാന്തരീക്ഷത്തിൽ വാതകങ്ങളുണ്ടാകുന്നു
4. നീരാവി ഘനീഭവിച്ച് മഴ
5. സങ്കീർണജൈവകണികകളുടെ ആവിർഭാവം
6. ആദിമ സമുദ്രം രൂപപ്പെടുന്നു
7. ലളിതഘടനയുളള ജൈവകണികകളുടെ ആവിർഭാവം
8. ഭൂമിയുടെ ഉൽഭവം
(a) 12437658
(b) 12345678
(c) 83467521
(d) 83245761
... ഉത്തരം : (c) 83467521
ശരിയായ ക്രമം
1. ഭൂമിയുടെ ഉൽഭവം
2. ആദിമ ഭൂമാന്തരീക്ഷത്തിൽ വാതകങ്ങളുണ്ടാകുന്നു
3. നീരാവി ഘനീഭവിച്ച് മഴ
4. ആദിമ സമുദ്രം രൂപപ്പെടുന്നു
5. ലളിതഘടനയുളള ജൈവകണികകളുടെ ആവിർഭാവം
6. സങ്കീർണജൈവകണികകളുടെ ആവിർഭാവം
7.ന്യൂ ക്ലിക് ആസിഡുകളും കൊഴുപ്പ് ആവരണവും
8. ആദിമകോശത്തിന്റെ ആവിർഭാവം




താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ?
1. ആദിമ സമുദ്രത്തിൽ വെച്ച് ആദ്യ കോശം രൂപപ്പെടുന്നതിനു സഹായകമായിരുന്ന ർജസ്രോതസ്സുകളാണ് ഇടിമിന്നൽ, അൾട്രാവയലറ്റ് വികിരണങ്ങൾ, അഗ്നിപർവത സ്ഫോടനങ്ങൾ
2. ഒപാരിൻ-ഹാൽഡേൻ പരികല്പനയനുസരിച്ച് കോടിക്കണക്കിനു വർഷങ്ങൾ നീണ്ടുനിന്ന രാസപരിണാമ പ്രക്രിയയിലൂടെ അന്തരീക്ഷത്തിൽ വെച്ച് ആദിമകോശം രൂപപ്പെട്ടു.
3. ഒപാരിൻ-ഹാൽഡേൻ പരികല്പനയ്ക്ക് ഉപോൽബലകമായ പരീക്ഷണങ്ങൾ നടത്തിയവരിൽ പ്രധാനികളാണ് സ്റ്റാൻലി മില്ലർ, ഹാരോൾഡ് യൂറേ എന്നിവർ
4.യൂറേ-മില്ലർ പരീക്ഷണത്തിലൂടെ സംശ്ലേഷിപ്പിച്ചെടുക്കുന്ന ജൈവസംയുക്തങ്ങളാണ് പോളിസാക്കറൈഡുകൾ
(a)1 ഉം 2 ഉം
(b)2 ഉം 3 ഉം
(c)3 ഉം 4 ഉം
(d) 1 ഉം 3 ഉം
... ഉത്തരം :(d) 1 ഉം 3 ഉം



തെറ്റായ ജോഡി/ജോഡികൾ കണ്ടെത്തുക
(i) 
സ്വയാർജിത സ്വഭാവങ്ങളുടെ പാരമ്പര്യപ്രേഷണ സിദ്ധാന്തം – ഹ്യൂഗോ ഡിവ്രീസ്
(ii) പ്രകൃതി നിർദ്ധാരണ സിദ്ധാന്തം – ജെ.ബി. ലാമാർക്ക്
(iii) ഉൽപരിവർത്തന സിദ്ധാന്തം – ചാൾസ് റോബർട്ട് റോബിൻ
(a) i ഉം ii ഉം
(b) ii ഉം iii ഉം
(c) i മാത്രം
(d) i ഉം ii ഉംiii ഉം
... ഉത്തരം : (d) i ഉം ii ഉംiii ഉം
ശരിയായ ജോഡികൾ
(i) സ്വയാർജിത സ്വഭാവങ്ങളുടെ പാരമ്പര്യപ്രേഷണ സിദ്ധാന്തം – ജെ.ബി. ലാമാർക്ക്
(ii) പ്രകൃതി നിർദ്ധാരണ സിദ്ധാന്തം – ചാൾസ് റോബർട്ട് റോബിൻ
(iii) ഉൽപരിവർത്തന സിദ്ധാന്തം – ഹ്യൂ ഗോ ഡിവ്രീസ്




ചാൾസ് ഡാർവിനെ സംബന്ധിച്ച് അനുയോജ്യമായ ഉത്തരം തെരഞ്ഞെടുക്കുക
(i) പ്രകൃതി നിർദ്ധാരണ സിദ്ധാന്തം രൂപപ്പെടുത്തി
(ii) ഗാലപ്പഗോസ് ദ്വീപസമൂഹങ്ങളിലെ ജീവികളെ കേന്ദ്രീകരിച്ച് പഠനം നടത്തി
(iii) റോബർട്ട് മാൽത്തൂസിന്റെ ജനസംഖ്യാ സിദ്ധാന്തം സ്വാധീനിച്ചു
(iv) ഗാലപ്പഗോസ് ദ്വീപുകളിലേക്ക് സഞ്ചരിക്കാൻ ഉപയോഗിച്ച കപ്പലാണ് എച്ച്.എം.എസ്. ബീഗിൾ
(a) i ഉം ii ഉംiii ഉം iv ഉം
(b) ii ഉം iii ഉം
(c) iv മാത്രം
(d) ii ഉംiii ഉംiv ഉം
... ഉത്തരം : (a) i ഉം ii ഉം iii ഉം iv ഉം
ശരിയായവ
(i) പ്രകൃതി നിർദ്ധാരണ സിദ്ധാന്തം രൂപപ്പെടുത്തി
(ii) ഗാലപ്പഗോസ് ദ്വീപസമൂഹങ്ങളിലെ ജീവികളെ കേന്ദ്രീകരിച്ച് പഠനം നടത്തി
(iii) റോബർട്ട് മാൽത്തൂസിന്റെ ജനസംഖ്യാ സിദ്ധാന്തം സ്വാധീനിച്ചു
(iv) ഗാലപ്പഗോസ് ദ്വീപുകളിലേക്ക് സഞ്ചരിക്കാൻ ഉപയോഗിച്ച കപ്പലാണ്




താഴെ തന്നിരിക്കുന്ന രണ്ട് പട്ടികകളിലെ വിവരങ്ങളെ ചേരുംപടി ചേർക്കുക
പട്ടിക A
(i) ജീവികളിൽ നിരന്തരം വ്യതിയാനങ്ങൾ ഉണ്ടാകുന്നു, ഇതിൽ ആ പ്രകൃതിയ്ക്കനുയോജ്യകമായ വ്യതിയാനങ്ങളുളളവ മാത്രം നിലനിൽക്കുുകയും അല്ലാത്തവ ക്രമേണ നശിച്ചുപോകുകയും ചെയ്യുന്നു
(ii)മനുഷ്യ ജനസംഖ്യ വർദ്ധിക്കുന്നതിന് ആനുപാതികമായി ഭക്ഷ്യ ഉൽപാദനം വർദ്ധിക്കുന്നില്ല. ഭക്ഷ്യ ദൗർലഭ്യം രോഗം, പട്ടിണി, അതിജീവനത്തിനുളള മത്സരം എന്നിവയ്ക്ക് കാരണമാകുന്നു
(iii)ജീവികളിൽ നിരന്തരമായ വ്യതിയാനങ്ങൾക്കുളള ഒരു കാരണം ഉൽപരിവർത്തനങ്ങളാണ്
പട്ടിക B
(iv) ഹ്യൂഗോഡീവ്രീസ്
(v) റോബർട്ട്മാൽത്തൂസ്
(vi) ചാൾസ്ഡാർവിൻ
(a) i-v, ii-iv, iii-vi
(b) i-v, ii-vi, iii-iv
(c) i-vi, ii-v, iii-iv
(d) i-vi, ii-iv, iii-v
... ഉത്തരം : (c) i-vi, ii-v, iii-iv
ശരിയായവ
ജീവികളിൽ നിരന്തരം വ്യതിയാനങ്ങൾ ഉണ്ടാകുന്നു, ഇതിൽ ആ പ്രകൃതിയ്ക്കനുയോജ്യനമായ വ്യതിയാനങ്ങളുളളവ മാത്രം നിലനിൽക്കുുകയും അല്ലാത്തവ ക്രമേണ നശിച്ചുപോകുകയും ചെയ്യുന്നു - ചാൾസ് ഡാർവിൻ
മനുഷ്യ ജനസംഖ്യ വർദ്ധിക്കുന്നതിന് ആനുപാതികമായി ഭക്ഷ്യ ഉൽപാദനം വർദ്ധിക്കുന്നില്ല. ഭക്ഷ്യദൗർലഭ്യം രോഗം, പട്ടിണി, അതിജീവനത്തിനുളള മത്സരം എന്നിവയ്ക്ക് കാരണമാകുന്നു - റോബർട്ട് മാൽത്തൂസ്
ജീവികളിൽ നിരന്തരമായ വ്യതിയാനങ്ങൾക്കുളള ഒരു കാരണം ഉൽപരിവർത്തനങ്ങളാണ് - ഹ്യൂഗോഡീവ്രീസ്



















scert-school-text-book-samagra-question-pool-sslc-biology-notes--kerala-psc-tenth-plus-two-degree-level-preliminary-main-exam-ജീവന്റെ ഉൽപ്പത്തി