7-current-affairs-2022-questions-and-answers-kerala-psc-tenth-plus-plus-two-degree-level-preliminary-main-exams-university-lgs


 2022 ലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങളുടെ പഠനക്കുറിപ്പുകളാണ് ചുവടെ നൽകിയിരിക്കുന്നത്.

പതിനഞ്ചാമത് ഇന്ത‍്യൻ പ്രിമിയർ ലീഗ് ചാംപ‍്യൻമാർ?

ഗുജറാത്ത് ടൈറ്റൻസ്

അഹമ്മദാബാദിൽ നടന്ന ഫൈനൽ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ചു

ഗുജറാത്ത ക‍്യാപ്റ്റൻ ഹാർദിക് പാണ്ഡ‍്യയാണ് കളിയിലെ താരം


കാഴ്ചപരിധിക്കപ്പുറം ആക്രമിക്കാൻ ശേഷിയുളള അസ്ത്ര മാർക്ക് – 1 മിസൈലുകൾക്കായി ഏത് കമ്പനിയുമായാണ് പ്രതിരോധമന്ത്രാലയം കരാറിലേർപ്പെട്ടത്?

ഭാരത് ഡൈനാമിക്സ്

ഡി.ആർ.ഡി.ഒ. ആണ് മിസൈൽ രൂപകൽപന ചെയ്തതും വികസിപ്പിച്ചതും

നാവികസേനയിൽ അടുത്തിടെ കമ്മീഷൻ ചെയ്ത എയർ സ്ക‍്വാഡ്രൻ?

ഐ.എൻ.എ.സ്. 325

‘ഇൗഗിൾ ഒൗൾ ’ എന്നാണ് സ്ക‍്വാഡ്രന് പേര് നൽകിയിരിക്കുന്നത്

വിദ‍്യാർത്ഥികളുടെ പഠനമികവ് ഉൾപ്പെടെയുളള കാര‍്യങ്ങൾ രേഖപ്പെടുത്താൻ സംസ്ഥാന സർക്കാർ ആരംഭിച്ച പോർട്ടൽ?

സഹിതം

2770 കോടി രൂപയ്ക്ക് ബ്രഹ്മോസ് മിസൈൽ സംവിധാനം ഇന്ത‍്യയിൽ നിന്ന് വാങ്ങാൻ തീരുമാനിച്ച രാജ‍്യം?

ഫിലിപ്പീൻസ്

ഇന്ത‍്യയും റഷ‍്യയും സംയുക്തമായി നിർമ്മിച്ച ബ്രഹ്മോസ് മിസൈലിനു ലഭിക്കുന്ന ആദ‍്യ വിദേശ കരാറാണിത്

ഫ്രാൻസിൽ ‍പ്രസിഡന്റായി വീണ്ടും അധികാരത്തിലേറിയത്?

ഇമ്മാനുവൽ മാക്രോൺ

ഇന്ത‍്യയിലെ ആദ‍്യത്തെ ഗ്രാഫീൻ ഇന്നവേഷൻ സെന്റർ ആരംഭിക്കുന്ന സംസ്ഥാനം?

കേരളം

ഡിജിറ്റൽ സർവ്വകലാശാല, സീമാറ്റ് എന്നിവ ചേർന്നാണ് സ്ഥാപിക്കുന്നത്

107 വർഷം മുൻപ് അന്റാർട്ടിക്ക പര‍്യവേക്ഷണത്തിനിടെ മുങ്ങിപ്പോയ ഏത് കപ്പലാണ് മഞ്ഞുപാളികളാൽ മൂടിയ വെഡൽ കടലിനടിയിൽ കണ്ടെത്തിയത്?

എൻഡുറൻസ്

ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടം സ‍്വന്തമാക്കിയത്?

ഓസ്ട്രേലിയ

ഓസ്ട്രേലിയയുടെ ഏഴാം കിരീടമാണിത്

യു.പി.എസ്.സി. യുടെ പുതിയ അദ്ധ‍്യക്ഷൻ?

മനോജ് സോണി

ഏത് ദ‍്വീപിന്റെ അധികാരത്തെ സംബന്ധിച്ചാണ് ബ്രിട്ടണും മൗറീഷ‍്യസും തമ്മിൽ തർക്കം നിലനിൽക്കുന്നത്?

ഷാഗോസ് ദ‍്വീപ്

കലാകായിക ക്ലബ്ബുകളുടെ മാത‍ൃകയിൽ സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത‍്വത്തിൽ യുവതികൾക്കായി ആരംഭിക്കുന്ന ക്ലബ്ബുകൾ?

അവളിടം

ജി.പി.എസ്. സഹായത്തോടെ വിമാനമിറക്കുന്നതിനുളള ഗഗൻ സംവിധാനം പരീക്ഷിച്ച് നടപ്പിലാക്കുന്ന ഇന്ത‍്യയിലെ ആദ‍്യ വിമാനത്താവളം?

കണ്ണൂർ വിമാനത്താവളം

ഗഗൻ - ജി.പി.എസ്. എയ്ഡഡ് ജിയോ ഓഗ്മെന്റഡ് നാവിഗേഷൻ

ഐ.എസ്.ആർ.ഒ. യും എയർപോർട്ട് അതോറിറ്റിയും ചേർന്ന് 774 കോടി രൂപയോളം ചിലവിട്ട് നടപ്പാക്കുന്ന പദ്ധതി

ഇന്ത‍്യയിലാദ‍്യമായി നിർമ്മിച്ച വാണിജ‍്യാടിസ്ഥാനത്തിലുളള യാത്രാവിമാനം സർവീസ് നടത്തുന്നത്?

അലയൻസ് എയർ

അസമിലെ ഡിബ്രുഗഢിൽ നിന്ന് അരുണാചൽ പ്രദേശിലെ പസിഘട്ടിലേക്കാണ് യാത്ര ആരംഭിച്ചത്.

പൊതുമേഖലാസ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് നിർമ്മിക്കുന്ന ഡോണിയർ 228 വിമാനങ്ങളാണ് ഇതിനുപയോഗിക്കുന്നത്.

രാജ‍്യദ്രോഹക്കുറ്റം ചുമത്തിയിരുന്ന ഇന്ത‍്യൻ ശിക്ഷാനിയമത്തിലെ ഏത് വകുപ്പാണ് അടുത്തിടെ സുപ്രീംകോടതി മരവിപ്പിച്ചത്?

ഐ.പി.സി. 124എ

ആഗോള മാധ‍്യമസ‍്വാതന്ത്ര‍്യ സൂചികയിൽ ഇന്ത‍്യയുടെ സ്ഥാനം?

150

ആകെ 180 രാജ‍്യങ്ങളാണ് പട്ടികയിൽ ഉളളത്

ആഗോള മാധ‍്യമനിരീക്ഷണ സംഘടനയായ ‘റിപ്പോട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്’ആണ് പട്ടിക തയ്യാറാക്കിയത്

ഇൗ വർഷത്തെ മികച്ച ചിത്രത്തിനുളള ഓസ്കർ പുരസ്കാരം ലഭിച്ചത്?

കോഡ

CODA – Child of Deaf Adults    

സംവിധാനം : സിയാൻ ഹെഡെർ

മികച്ച സംവിധായക : ജെയിൻ കാംപ‍്യൻ (ചിത്രം : ദ പവർ ഓഫ് ദി ഡോഗ്)

ഇൗ വർഷത്തെ മികച്ച നടനുളള ഓസ്കർ പുരസ്കാരം ലഭിച്ചത്?

വിൽ സ്മിത്ത്

ചിത്രം : കിങ് റിച്ചാർഡ് (സംവിധാനം : റിനാൾഡോ മാർക്സ് ഗ്രിൻ)

ടെന്നീസ് താരങ്ങളായ വീനസ് വില‍്യംസിന്റെയും സെറീന വില‍്യംസിന്റെയും അച്ഛൻ റിച്ചാർഡ് വില‍്യംസിന്റെ ജീവതം പ്രമേയമാക്കിയുളള ചിത്രം ആണ് കിങ് റിച്ചാർഡ്.

മികച്ച നടി : ജെസ്സിക്ക ചാസ്റ്റെയ്ൻ (ചിത്രം : ഐസ് ഓഫ് ടാമ്മി ഫായേ)

ഇൗ വർഷത്തെ മികച്ച സഹനടനുളള ഓസ്കർ പുരസ്കാരം ലഭിച്ചത്?

ട്രോയി കൊത്സുർ (ചിത്രം : കോഡ)

മികച്ച സഹനടി : അരിയാന ഡീബോസെ (ചിത്രം : വെസ്റ്റ് സൈഡ് സ്റ്റോറി)