candidates-can-directly-edit-Kerala-PSC-online-profiles-educational-qualification


ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈലിൽ ചേർത്ത വിദ്യാഭ്യാസ യോഗ്യത സ്വയം തിരുത്തുവാനുള്ള സംവിധാനം കൂടി പി.എസ്.സി. ലഭ്യമാക്കി. പ്രൊഫൈലിലെ വ്യക്തിഗത വിവരങ്ങൾ, സമുദായം എന്നിവ തിരുത്താനുള്ള സൗകര്യം ഇതിനകം തന്നെ ലഭ്യമാക്കിയിരുന്നു. 

ഇത്തരം ആവശ്യങ്ങൾക്കായി ഇനി മുതൽ പി.എസ്.സി.ഓഫിസിൽ നേരിട്ട് ഹാജരാകേണ്ടതില്ല. ജനന തീയ്യതി, ഫോട്ടോ, ഒപ്പ് എന്നിവ സ്വയം തിരുത്തവാനാകില്ല. അവയ്ക്ക് നിലവിലുള്ള രീതി തുടരും. തിരുത്തലുകൾ ഉദ്യോഗാർത്ഥികളുടെ അറിവോടെ തന്നെ നടക്കുന്നുവെന്ന് ഉറപ്പു വരുത്തുവാൻ ഒ.ടി.പി രീതിയും ഏർപ്പെടുത്തി. 

സ്വയം വരുത്തുന്ന മാറ്റങ്ങൾ പ്രമാണ പരിശോധന സമയത്ത് ഉദ്യോഗാർത്ഥികൾ രേഖാമൂലം തെളിയിക്കേണ്ടതാണ് .

പ്രൊഫൈൽ ഉണ്ടെങ്കിലും അപേക്ഷ ഇതുവരേയും സമർപ്പിക്കാത്ത ഉദ്യോഗാർത്ഥികൾക്ക് നിലവിൽ പ്രൊഫൈൽ ക്ലെയിം എപ്പോൾ വേണമെങ്കിലും തിരുത്താൻ കഴിയും. അപേക്ഷ അയച്ച് ഒറ്റത്തവണ വേരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാകാത്തവർക്കും ഒറ്റത്തവണ വേരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചവർക്കും പ്രൊഫൈലിൽ നേരിട്ട് തിരുത്തൽ വരുത്താൻ കഴിയും. ഒറ്റത്തവണ വേരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് അടുത്ത പ്രമാണപരിശോധന സമയത്ത് നേരത്തെ വരുത്തിയ ഭേദഗതികൾ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് വിധേയമാക്കേണ്ടിവരും. അപേക്ഷ സമർപ്പിച്ചതിനുശേഷമുള്ള സ്വയംതിരുത്തലുകൾ ആധികാരികമാണെന്ന് ഉറപ്പുവരുത്താൻ ഒ.ടി.പി. സംവിധാനവും ഏർപ്പെടുത്തി. സർക്കാർ സർവ്വീസിലിരിക്കെ അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം വിനിയോഗിക്കാൻ കഴിയില്ല. അവർക്ക് നിലവിലുള്ള നടപടിക്രമം തുടരുന്നതാണ്.

candidates-can-directly-edit-Kerala-PSC-online-profiles-educational-qualification