iti-and-diploma-are-equal-or-not-kerala-psc

ഐ.ടി.ഐ. അടിസ്ഥാന യോഗ്യതയാക്കി നിശ്ചയിച്ച തസ്തികകൾക്ക് ഉയർന്ന യോഗ്യതയുള്ളവരെ പരിഗണിക്കരുതെന്ന സർക്കാർ ഉത്തരവ് 2023 ജനുവരി 17 മുതൽ പ്രാബല്യത്തിൽ വന്നു. ഇനിയുള്ള കേരള പി.എസ്.സി. വിജ്ഞാപനങ്ങൾക്ക് ഈ ഉത്തരവ് ബാധകമാക്കാൻ കേരള പി.എസ്.സി. തീരുമാനിച്ചിട്ടുണ്ട്.

ഐ.ടി.ഐ. യോഗ്യതയുള്ള തസ്തികകൾക്ക് ഡിപ്ലോമക്കാരും ബി.ടെക്കുകാരും പി.എസ്.സി. വഴി ജോലിയിൽ പ്രവേശിച്ച ശേഷം ഉയർന്ന ജോലി ലഭിക്കുമ്പോൾ അതിലേക്ക് പോകുന്നതിനാൽ ഇത്തരം തസ്തികകളിൽ ഒഴിവ് വരുന്നു. സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ഇക്കാര്യം പരിശോധിച്ച് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. ഉത്തരവിൽ ഐ.ടി.ഐ./ഐ.ടി.സി./എൻ.എ.സി./എൻ.ടി.സി. ട്രേഡ് സർട്ടിഫിക്കറ്റുകൾ മറ്റ് ഡിഗ്രി, ഡിപ്ലോമ കോഴ്‌സുകൾക്ക് തത്തുല്യമായോ ഉയർന്നയോഗ്യതയായോ പരിഗണിക്കരുതെന്ന് വ്യക്തമാക്കുന്നുണ്ട്. വ്യാവസായിക പരിശീലന വകുപ്പ് നടത്തുന്ന ഐ.ടി.ഐ. കോഴ്‌സുകൾ വിജയിക്കുന്നവർക്ക് തൊഴിൽ ലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം എന്ന് ഉത്തരവിലുണ്ട്. ഐ.ടി.ഐ. യോഗ്യതയുള്ളവർക്ക് ഇത് കൂടുതൽ അവസരം സൃഷ്ടിക്കും.

iti-and-diploma-are-equal-or-not-kerala-psc