കേരള പി.എസ്.സി. ഇതുവരെ അപേക്ഷ ക്ഷണിച്ച വിജ്ഞാപനങ്ങളുടെ പരീക്ഷകൾ ഈ വർഷം തന്നെ നടത്തും. ഇതുകൂടാതെ ഈ വർഷം ഒക്‌ടോബർ-ഡിസംബർ മാസങ്ങളിലായി പത്താം തരം, പ്ലസ്ടു, ബിരുദതല പ്രാഥമിക പരീക്ഷകൾ കൂടി നടത്തുവാനും പി.എസ്.സി. തീരുമാനിച്ചിട്ടുണ്ട്. പരീക്ഷാ തീയതിയും സിലബസും അതതു മാസത്തെ പരീക്ഷാ കലണ്ടറിൽ പ്രസിദ്ധീകരിക്കും.
2022 ഡിസംബർ 31 വരെ വിജ്ഞാപനം ചെയ്ത തസ്തികകളുടെ താത്കാലിക പരീക്ഷാകലണ്ടർ പി.എസ്.സി. പ്രസിദ്ധീകരിച്ചു. ഒരോ സ്ലോട്ടിലും നടക്കുന്ന പരീക്ഷകളുടെ എണ്ണം താഴെപ്പറയും പ്രകാരമാണ്.
മെയ്-ജൂലായ് : 112
ജൂൺ-ആഗസ്റ്റ് : 303
ജൂലായ്-സെപ്തംബർ : 176
ആഗസ്റ്റ്-ഒക്‌ടോബർ : 223
സെപ്തംബർ-നവംബർ : 116
ഒക്‌ടോബർ-ഡിസംബർ : 85
Tentative Examination Schedule of Posts Notified Up to 31/12/2022
ഇതിനകം വിജ്ഞാപനം ചെയ്ത 760 കാറ്റഗറികളിലേക്കായി 1015 പരീക്ഷകളാണ് നിലവിൽ നിശ്ചയിച്ചിട്ടുള്ളത്. തുടർന്ന് പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങളിൽ ഉൾപ്പെടുന്ന തസ്തികകളും കമ്മീഷൻ തീരുമാനത്തിന് വിധേയമായി ഈ വർഷം നടക്കുന്ന പരീക്ഷയോടൊപ്പം നടത്തുന്നതാണ്.
പ്രധാനപ്പെട്ട മുഖ്യപരീക്ഷകളും തീയതികളും
അസിസ്റ്റന്റ് പ്രിസൺ ഓഫീസർ - 2023 ഏപ്രിൽ 25
ബീറ്റ് ഫോറസ്റ്റ് ഓഫീസർ - 2023 ഏപ്രിൽ 25
പോലീസ് കോൺസ്റ്റബിൾ (ഐ.ആർ.ബി) - 2023 മെയ് 3
എൽ.ഡി. ക്ലർക്ക് (ബെവ്‌കോ) - 2023 മെയ് 6
വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് - 2023 മെയ് 11
എൽ.ജി.എസ്. (കമ്പനി/കോർപറേഷൻ) - 2023 മെയ് 17
വുമൺ സിവിൽ എക്‌സൈസ് ഓഫീസർ - 2023 മെയ് 19
സൂപ്പർവൈസർ (ഐ.സി.ഡി.എസ്.) - 2023 ജൂൺ 2
ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ (KSFE/KSEB/KMML) - 2023 ജൂൺ 6
അസിസ്റ്റന്റ് ഗ്രേഡ് 2 (ബെവ്‌കോ) - 2023 ജൂൺ 17
ജൂനിയർ അസിസ്റ്റന്റ് (KSRTC/KLDB/SFCK) - 2023 ജൂൺ 17
ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ - 2023 ജൂൺ 17
സെയിൽസ് അസിസ്റ്റന്റ് ഗ്രേഡ് 2 - 2023 ജൂലൈ 1
Up to SSLC Level Posts 2023 - Main Exam Dates and Syllabus Download
Plus Two Level Posts 2023 - Main Exam Dates and Syllabus Download
Degree Level Posts 2023 - Main Exam Dates and Syllabus Download
kerala-psc-exam-calendar-2023