kerala-psc-notes-on-atomic-nucleus

സ്‌കൂൾ പാഠപുസ്തകങ്ങളിലെ പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന‍്യാസവും എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ ക്വിസാണ് ചുവടെ നൽകിയിരിക്കുന്നത്. ഓരോ പ്രസ്താവനകളും വായിച്ച് കുറിപ്പെഴുതി പഠിക്കുക. 

താഴെ കൊടുത്തിരിക്കുന്നവയിൽ സോഡിയവുമായി ബന്ധമില്ലാത്തത് ഏത്?

1. സോഡിയത്തിന്റെ അറ്റോമിക നമ്പർ 11 ആണ്

2. ഇലക്ട്രോൺ വിന‍്യാസം – 2, 8, 1

3. ഗ്രൂപ്പ് നമ്പർ - 1 ഉം പിരീയഡ് നമ്പർ 3 ഉം ആണ്

4. ഇൗ മൂലകം അലോഹമാണ്

A) 1 ഉം 2 ഉം B) 3 ഉം 4 ഉം C) 4 മാത്രം  D) 3 മാത്രം

ഉത്തരം : C) 4 മാത്രം

ശരിയായവ

1. സോഡിയത്തിന്റെ അറ്റോമിക നമ്പർ 11 ആണ്

2. ഇലക്ട്രോൺ വിന‍്യാസം – 2, 8, 1

3. ഗ്രൂപ്പ് നമ്പർ - 1 ഉം പിരീയഡ് നമ്പർ 3 ഉം ആണ്

4. ഇൗ മൂലകം ലോഹമാണ്

താഴെ നൽകിയിട്ടുളള പ്രസ്താവനകളിൽ തെറ്റായവ തിരഞ്ഞെടുക്കുക

1. ന‍്യൂക്ലിയസ്സിന് ചുറ്റും ഇലക്ട്രോണുകൾ സഞ്ചരിക്കുന്ന നിശ്ചിത വൃത്തപാതകളാണ് ഓർബിറ്റുകൾ അഥവാ ഷെല്ലുകൾ

2. ന‍്യൂക്ലിയസ്സിൽ നിന്നും അകലുന്തോറും ഇലക്ട്രോണിന്റെ ഉൗർജ്ജം കുറയുന്നു

3. ന‍്യൂക്ലിയസ്സിൽ നിന്നും അകലുന്തോറും ന‍്യൂക്ലിയസും ഇലക്ട്രോണും തമ്മിലുളള ആകർഷണം കൂടിവരുന്നു

A) 1 മാത്രം   B) 2 മാത്രം   C) 2 ഉം 3 ഉം D) 3 മാത്രം

ഉത്തരം : C) 2 ഉം 3 ഉം

ശരിയായവ

1. ന‍്യൂക്ലിയസ്സിന് ചുറ്റും ഇലക്ട്രോണുകൾ സഞ്ചരിക്കുന്ന നിശ്ചിത വൃത്തപാതകളാണ് ഓർബിറ്റുകൾ അഥവാ ഷെല്ലുകൾ

2. ന‍്യൂക്ലിയസ്സിൽ നിന്നും അകലുന്തോറും ഇലക്ട്രോണിന്റെ ഉൗർജ്ജം കൂടുന്നു

3. ന‍്യൂക്ലിയസ്സിൽ നിന്നും അകലുന്തോറും ന‍്യൂക്ലിയസും ഇലക്ട്രോണും തമ്മിലുളള ആകർഷണം കുറഞ്ഞുവരുന്നു

താഴെ നൽകിയിട്ടുളള പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക

1. ഓരോ ഇലക്ട്രോണിനും കൃത‍്യമായ ഉൗർജ്ജം ഉളളതിനാൽ ഷെല്ലുകളെ മുഖ‍്യ ഉൗർജ്ജനിലകൾ എന്നും വിളിക്കുന്നു

2. ഷെല്ലുകളിലാണ് ഉപ ഉൗർജ്ജ നിലകൾ അഥവാ സബ് ഷെല്ലുകൾ ക്രമീകരിച്ചിരിക്കുന്നത്

3. സബ് ഷെല്ലുകളെ s, p, d, f എന്നിങ്ങനെയാണ് സൂചിപ്പിക്കുന്നത്

4. K ഷെല്ലിൽ ഉൾപ്പെടുത്താവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം 2 ഉം L ഷെല്ലിൽ 8 ഉം M ഷെല്ലിൽ 18 ഉം N ഷെല്ലിൽ 32 ഉം ആണ്

A) 1 മാത്രം            B) 1 ഉം 2 ഉം 3 ഉം    C) 3 ഉം 4 ഉം          D) 1 ഉം 2 ഉം 3 ഉം 4 ഉം

ഉത്തരം : D) 1 ഉം 2 ഉം 3 ഉം 4 ഉം

ശരിയായവ

1. ഓരോ ഇലക്ട്രോണിനും കൃത‍്യമായ ഉൗർജ്ജം ഉളളതിനാൽ ഷെല്ലുകളെ മുഖ‍്യ ഉൗർജ്ജനിലകൾ എന്നും വിളിക്കുന്നു

2. ഷെല്ലുകളിലാണ് ഉപ ഉൗർജ്ജ നിലകൾ അഥവാ സബ് ഷെല്ലുകൾ ക്രമീകരിച്ചിരിക്കുന്നത്

3. സബ് ഷെല്ലുകളെ s, p, d, f എന്നിങ്ങനെയാണ് സൂചിപ്പിക്കുന്നത്

4. K ഷെല്ലിൽ ഉൾപ്പെടുത്താവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം 2 ഉം L ഷെല്ലിൽ 8 ഉം M ഷെല്ലിൽ 18 ഉം N ഷെല്ലിൽ 32 ഉം ആണ്

താഴെ നൽകിയിട്ടുളള പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏതെല്ലാം

i) സബ് ഷെല്ലിൽ ഇലക്ട്രോണുകൾ കാണപ്പെടാൻ സാധ‍്യത ഏറ്റവും കൂടിയ ഭാഗമാണ് ഓർബിറ്റലുകൾ

ii) ഷെല്ലിന്റെ നമ്പറും, ആ ഷെല്ലിലെ സബ് ഷെല്ലുകളുടെ ആകെ എണ്ണവും വ‍്യത‍്യസ്തമാണ്

iii) എല്ലാ ഷെല്ലുകളിലും പൊതുവായ സബ് ഷെൽ S ആണ്

iv) സബ് ഷെല്ലുകളിൽ ഇലക്ട്രോണുകൾ നിറയുന്നത് സബ് ഷെല്ലുകളുടെ ഉൗർജ്ജത്തിന്റെ അവരോഹണ ക്രമത്തിലാണ്

A) ii, iv         B) i, ii  C) iii, iv D) ii, iii

ഉത്തരം : A) ii, iv        

ശരിയായവ

സബ് ഷെല്ലിൽ ഇലക്ട്രോണുകൾ കാണപ്പെടാൻ സാധ‍്യത ഏറ്റവും കൂടിയ ഭാഗമാണ് ഓർബിറ്റലുകൾ

ഷെല്ലിന്റെ നമ്പറും, ആ ഷെല്ലിലെ സബ് ഷെല്ലുകളുടെ ആകെ എണ്ണവും ഒന്നു തന്നെയാണ്

എല്ലാ ഷെല്ലുകളിലും പൊതുവായ സബ് ഷെൽ S ആണ്

സബ് ഷെല്ലുകളിൽ ഇലക്ട്രോണുകൾ നിറയുന്നത് സബ് ഷെല്ലുകളുടെ ഉൗർജ്ജത്തിന്റെ ആരോഹണ ക്രമത്തിലാണ്

kerala-psc-notes-on-atomic-nucleus