kerala-psc-notes-on-atomic-nucleus-2

സ്‌കൂൾ പാഠപുസ്തകങ്ങളിലെ പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന‍്യാസവും എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ ക്വിസാണ് ചുവടെ നൽകിയിരിക്കുന്നത്. ഓരോ പ്രസ്താവനകളും വായിച്ച് കുറിപ്പെഴുതി പഠിക്കുക. 

ക്രോമിയം (അറ്റോമിക നമ്പർ-24) കോപ്പർ (അറ്റോമിക നമ്പർ-29) എന്നീ മൂലകങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളാണ് ചുവടെ നൽകിയിരിക്കുന്നത്. ഇവയിൽ ശരിയായവ കണ്ടെത്തുക

i) ക്രോമിയത്തിന്റെ സബ്ഷെൽ ഇലക്ട്രോൺ വിന‍്യാസം - 1s2 2s2 2p6 3s2 3p6 3d5 4s1

ii) കോപ്പറിന്റെ സബ്ഷെൽ ഇലക്ട്രോൺ വിന‍്യാസം- 1s2 2s2 2p6 3s2 3p6 3d10 4s1

iii) ക്രോമിയവും കോപ്പറും വ‍്യത‍്യസ്ത ഇലക്ട്രോൺ വിന‍്യാസം പ്രകടിപ്പിക്കുന്നു

iv) d സബ്ഷെൽ പൂർണമായി നിറഞ്ഞിരിക്കുന്നതോ പകുതി മാത്രം നിറഞ്ഞിരിക്കുന്നതോ ആയ ക്രമീകരണങ്ങൾക്ക് മറ്റുളളവയേക്കാൾ സ്ഥിരത കൂടുതലായതിനാലാണ് ക്രോമിയവും കോപ്പറും വ‍്യത‍്യസ്ത ഇലക്ട്രോൺ വിന‍്യാസം പ്രകടിപ്പിക്കുന്നത്

A) I, ii, iii, iv         B) i, ii       C) iii, iv         D) iv മാത്രം

ഉത്തരം: A) I, ii, iii, iv        

ശരിയായവ

i) ക്രോമിയത്തിന്റെ (അറ്റോമിക നമ്പർ-24) സബ്ഷെൽ ഇലക്ട്രോൺ വിന‍്യാസം - 1s2 2s2 2p6 3s2 3p6 3d5 4s1

ii) കോപ്പറിന്റെ (അറ്റോമിക നമ്പർ-29) സബ്ഷെൽ ഇലക്ട്രോൺ വിന‍്യാസം- 1s2 2s2 2p6 3s2 3p6 3d10 4s1

iii) ക്രോമിയവും കോപ്പറും വ‍്യത‍്യസ്ത ഇലക്ട്രോൺ വിന‍്യാസം പ്രകടിപ്പിക്കുന്നു

iv) d സബ്ഷെൽ പൂർണമായി നിറഞ്ഞിരിക്കുന്നതോ പകുതി മാത്രം നിറഞ്ഞിരിക്കുന്നതോ ആയ ക്രമീകരണങ്ങൾക്ക് മറ്റുളളവയേക്കാൾ സ്ഥിരത കൂടുതലായതിനാലാണ് ക്രോമിയവും കോപ്പറും വ‍്യത‍്യസ്ത ഇലക്ട്രോൺ വിന‍്യാസം പ്രകടിപ്പിക്കുന്നത്

ഒരു മൂലകത്തിന്റെ സബ് ഷെൽ വിന‍്യാസം 1s2 2s2 2p6 3s2 എന്നാണ്. ഇൗ ഇലക്ട്രോൺ വിന‍്യാസം അടിസ്ഥാനമാക്കി ചുവടെ നൽകിയിട്ടുളള പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.

i) ഇൗ ആറ്റത്തിലെ ഷെല്ലുകളുടെ എണ്ണം 2 ആണ്

ii) M ഷെല്ലിലുളള സബ്ഷെല്ലുകളുടെ എണ്ണം 2 ആണ്

iii) അവസാനത്തെ ഇലക്ട്രോൺ പ്രവേശിക്കുന്നത് 3s സബ് ഷെല്ലിലാണ്

iv) ഇൗ മൂലകത്തിന്റെ അറ്റോമിക നമ്പർ 12 ആണ്

A) I, ii, iii, iv         B) i, ii       C) iii, iv         D) iv മാത്രം

ഉത്തരം: C) iii, iv

ശരിയായവ

i) ഇൗ ആറ്റത്തിലെ ഷെല്ലുകളുടെ എണ്ണം 3 ആണ് (K, L, M)

ii) M ഷെല്ലിലുളള സബ്ഷെല്ലുകളുടെ എണ്ണം 1 ആണ് (K-1 (1s), L-2 (2s, 2p), M-1 (3s))

iii) അവസാനത്തെ ഇലക്ട്രോൺ പ്രവേശിക്കുന്നത് 3s സബ് ഷെല്ലിലാണ്

iv) ഇൗ മൂലകത്തിന്റെ അറ്റോമിക നമ്പർ 12 ആണ്

താഴെ പറയുന്ന പ്രസ്താവനകൾ വായിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക

പ്രസ്താവന 1 : ഉൗർജ്ജക്രമമനുസരിച്ച് അവസാനത്തെ ഇലക്ട്രോൺ പ്രവേശിക്കുന്ന സബ് ഷെൽ ആയിരിക്കും മൂലകത്തിന്റെ ബ്ലോക്ക്

പ്രസ്താവന 2 ; സബ് ഷെൽ ഇലക്ട്രോൺ വിന‍്യാസത്തിലെ ഏറ്റവും വലിയ ഷെൽ നമ്പർ ആയിരിക്കും മൂലകത്തിന്റെ പീരിയഡ്

A) രണ്ടു പ്രസ്താവനകളും ശരിയാണ്

B)  ഒന്നാമത്തെ പ്രസ്താവന മാത്രമാണ് ശരി

C) രണ്ടാമത്തെ പ്രസ്താവന മാത്രമാണ് ശരി

D) രണ്ട് പ്രസ്താവനകളും തെറ്റാണ്

ഉത്തരം  : A) രണ്ടു പ്രസ്താവനകളും ശരിയാണ്

ശരിയായവ

പ്രസ്താവന 1 : ഉൗർജ്ജക്രമമനുസരിച്ച് അവസാനത്തെ ഇലക്ട്രോൺ പ്രവേശിക്കുന്ന സബ് ഷെൽ ആയിരിക്കും മൂലകത്തിന്റെ ബ്ലോക്ക്

പ്രസ്താവന 2 ; സബ് ഷെൽ ഇലക്ട്രോൺ വിന‍്യാസത്തിലെ ഏറ്റവും വലിയ ഷെൽ നമ്പർ ആയിരിക്കും മൂലകത്തിന്റെ പീരിയഡ്

താഴെ നൽകിയിട്ടുളള പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏതെല്ലാം

i) പീരിയോഡിക് ടേബിളിലെ ഒന്നാം ഗ്രൂപ്പ് മൂലകങ്ങളായ ആൽക്കലി ലോഹങ്ങളും ഗ്രൂപ്പ് രണ്ടിലെ മൂലകങ്ങളായ ആൽക്കലൈൻ എർത്ത് ലോഹങ്ങളും ഉൾപ്പെടുന്നവയാണ് s ബ്ലോക്ക് മൂലകങ്ങൾ

ii) s ബ്ലോക്ക് മൂലകങ്ങളിൽ ബാഹ‍്യതമ ഷെല്ലിലെ s സബ് ഷെല്ലിലെ ഇലക്ട്രോണുകളുടെ ആകെ എണ്ണമായിരിക്കും ഗ്രൂപ്പ് നമ്പർ

iii) പീരിയോഡിക് ടേബിളിലെ 12 മുതൽ 18 വരെ ഗ്രൂപ്പിലെ മൂലകങ്ങളാണ് p ബ്ലോക്ക് മൂലകങ്ങൾ

iv) p ബ്ലോക്ക് മൂലകത്തിന്റെ ഗ്രൂപ്പ് =  ബാഹ‍്യതമ ഷെല്ലിലെ p സബ് ഷെല്ലിലെ ഇലക്ട്രോണുകളുടെ ആകെ എണ്ണം + 10

A) iii, iv         B) i, ii       C) ii, iv     D) ii, iii

ഉത്തരം: A) iii, iv         B) i, ii       C) ii, iv D) ii, iii

ശരിയായവ

പീരിയോഡിക് ടേബിളിലെ ഒന്നാം ഗ്രൂപ്പ് മൂലകങ്ങളായ ആൽക്കലി ലോഹങ്ങളും ഗ്രൂപ്പ് രണ്ടിലെ മൂലകങ്ങളായ ആൽക്കലൈൻ എർത്ത് ലോഹങ്ങളും ഉൾപ്പെടുന്നവയാണ് s ബ്ലോക്ക് മൂലകങ്ങൾ

s ബ്ലോക്ക് മൂലകങ്ങളിൽ ബാഹ‍്യതമ ഷെല്ലിലെ s സബ് ഷെല്ലിലെ ഇലക്ട്രോണുകളുടെ ആകെ എണ്ണമായിരിക്കും ഗ്രൂപ്പ് നമ്പർ

പീരിയോഡിക് ടേബിളിലെ 13 മുതൽ 18 വരെ ഗ്രൂപ്പിലെ മൂലകങ്ങളാണ് p ബ്ലോക്ക് മൂലകങ്ങൾ

p ബ്ലോക്ക് മൂലകത്തിന്റെ ഗ്രൂപ്പ് =  ബാഹ‍്യതമ ഷെല്ലിലെ p സബ് ഷെല്ലിലെ ഇലക്ട്രോണുകളുടെ ആകെ എണ്ണം + 12

 kerala-psc-notes-on-atomic-nucleus