പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികളുടെ എണ്ണം മുൻകൂട്ടി കണ്ടെത്തുവാനും അതനുസരിച്ച് പരീക്ഷയുടെ തയ്യാറെടുപ്പുകൾ കൃത്യതയോടെ നടപ്പിലാക്കുവാനുമാണ് കൺഫർമേഷൻ സമ്പ്രദായം കൊണ്ടുവന്നത്. എന്നാൽ കൺഫർമേഷൻ നൽകിയിട്ടും പരീക്ഷ എഴുതാത്തവരുടെ എണ്ണം സമീപകാലത്ത് വർദ്ധിച്ചുവരുന്നതായാണ് പി.എസ്.സി. യുടെ വിലയിരുത്തൽ. ഇത് പരീക്ഷയുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കുന്ന സാഹചര്യത്തിൽ കൺഫർമേഷൻ നൽകിയിട്ടും പരീക്ഷ എഴുതാത്ത ഉദ്യോഗാർത്ഥികളുടെ പ്രൊഫൈൽ മരവിപ്പിക്കുന്നതടക്കമുള്ളകർശനമായ നടപടികളിലേക്ക് കടക്കുവാൻ പി.എസ്.സി. തീരുമാനിച്ചിട്ടുണ്ട്.
kerala-psc-will-start-the-process-of-blocking-the-profiles-of-those-who-do-not-appear-for-the-examination-after-giving-the-confirmation