Q8--current-affairs-2022-quiz-questions-and-answers2-kerala-psc-tenth-plus-plus-two-degree-level-preliminary-main-exams

 2022 ലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങളുടെ പഠനക്കുറിപ്പുകളാണ് ചുവടെ നൽകിയിരിക്കുന്നത്.

2022 ലെ ലോക കാലാവസ്ഥാ ദിനത്തിന്റെ പ്രമേയം?

Early Warning and Early Action

ലോക കാലാവസ്ഥാ ദിനം : മാർച്ച് 23

2022 ലെ ലോക ക്ഷയ ദിനത്തിന്റെ (മാർച്ച് 24) പ്രമേയം : Invest to End TB Save Lives

അടുത്തിടെ ബംഗ്ലാദേശ്, മ‍്യാൻമർ എന്നിവിടങ്ങളിൽ വീശിയ ചുഴലിക്കാറ്റ്?

അസനി

ചുഴലിക്കാറ്റിന് പേര് നൽകിയ രാജ‍്യം : ശ്രീലങ്ക

സിംഹളഭാഷയിൽ ‘ഉഗ്രകോപം’ എന്നാണ് അസനി വാക്കിന്റെ അർത്ഥം

ഫ്രാൻസിലെ ഇൗഫൽ ഗോപുരത്തിന്റെ നിലവിലെ ഉയരം?

330 മീറ്റർ

ഗോപുരത്തിന് മുകളിൽ പുതിയ ഡിജിറ്റൽ റേഡിയോ ആന്റിന സ്ഥാപിച്ചതോടെയാണ് ഉയരം 6 മീറ്റർ കൂടി ഉയർന്നത്.

1889 ൽ ഫ്രഞ്ച് സിവിൽ എൻജിനീയറായ ഗുസ്റ്റാവ് ഇൗഫലാണ് ഗോപുരം നിർമ്മിച്ചത്.

ഫിലിപ്പീൻസിന്റെ പ്രസിഡന്റായി അടുത്തിടെ അധികാരത്തിലേറിയത്?

ഫെർഡിനൻസ് മാർക്കോസ് ജൂനിയർ

അടുത്തിടെ രാജിവെച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി : ബോറിസ് ജോൺസൺ

ജപ്പാനിൽ ഏറ്റവും അധികകാലം പ്രധാനമന്ത്രിയായിരുന്ന വ‍്യക്തി അടുത്തിടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കവെ വെടിയേറ്റു കൊല്ലപ്പെട്ടിരുന്നു. ആരാണിദ്ദേഹം?

ഷിൻസോ ആബെ

2021 ൽ ഇന്ത‍്യ പദ്മവിഭൂഷൺ നൽകി ആദരിച്ചിരുന്നു

ഫിഫയുടെ ചരിത്രത്തിലെ ആദ്യത്തെ കാർബൺ ന്യുട്രൽ ടൂർണമെന്റായ ഫിഫ ലോകകപ്പിന്റെ വേദി ?

ഖത്തർ

അറബ് ലോകത്ത് നടക്കുന്ന ആദ്യ ലോകകപ്പ്

2002-ൽ ദക്ഷിണ കൊറിയയിലും ജപ്പാനിലും നടന്ന ടൂർണമെന്റിന് ശേഷം പൂർണമായും ഏഷ്യയിൽ നടക്കുന്ന രണ്ടാമത്തെ ലോകകപ്പ്

വേനൽക്കാലത്ത് ഖത്തറിലെ കടുത്ത ചൂട് കാരണം, നവംബർ അവസാനം മുതൽ ഡിസംബർ പകുതി വരെ ലോകകപ്പ് നടക്കും, മെയ്, ജൂൺ അല്ലെങ്കിൽ ജൂലൈ മാസങ്ങളിൽ ആതിഥേയത്വം വഹിക്കാത്ത ആദ്യത്തെ ടൂർണമെന്റായി ഇത് മാറും

ഫിഫയുടെനിലവിലെപ്രസിഡന്റ് - ജിയാനിസ്ഇർഫാന്റിനോ

വാട്ടർ മെട്രോ പദ്ധതിയുള്ള ഇന്ത്യയിലെ ആദ്യത്തെ നഗരം?

കൊച്ചി

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് നിർമ്മിക്കുന്ന ഇലക്ട്രിക് ബോട്ടുകളിൽ ആദ്യത്തേത് - മുസിരിസ്

കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് നടപ്പിലാക്കുന്ന 747 കോടി രൂപയുടെ പദ്ധതി

ഈ പദ്ധതിയുടെ ഭാഗമായുള്ള ബോട്ടുകളുടെ പേര് 'വാട്ടർ മെട്രോ' എന്നായിരിക്കും

ഗർഭസ്ഥശിശുവിന്പ്രശ്‌നങ്ങളുണ്ടെന്ന്മെഡിക്കൽബോർഡ്കണ്ടെത്തിയാൽ ഭ്രൂണഹത്യ അമ്മയ്ക്ക്തീരുമാനിക്കാമെന്നവിധിപ്രഖ്യാപിച്ചകോടതി ? ഡൽഹിഹൈക്കോടതി

ഗർഭച്ഛിദ്രനിയമപ്രകാരം 24 ആഴ്ചവരെയുള്ളഗർഭത്തിനുമാത്രമേഗർഭച്ഛിദ്രത്തിനുഅനുമതിയുള്ളൂ

ജനിതകപരമായി പരിഷ്കരിച്ച പന്നിയുടെ ഹൃദയം മാറ്റിവെച്ച ആദ‍്യത്തെ വ‍്യക്തി അടുത്തിടെ അന്തരിച്ചു. ആരാണിദ്ദേഹം?

ഡേവിഡ് ബെന്നറ്റ്

2041 ലെ കാലാവസ്ഥാ സേനയുടെ അന്റാർട്ടിക്ക പര‍്യവേക്ഷണത്തിൽ ഇന്ത‍്യയെ പ്രതിനിധീകരിക്കുന്നത്?

ആരുഷി വർമ്മ

ഏത് സംസ്ഥാനത്താണ് പാവപ്പെട്ട വിദ‍്യാർത്ഥികൾക്കുവേണ്ടി ഇന്ത‍്യൻ സൈന‍്യം കോച്ചിംഗ് സെന്റർ സ്ഥാപിക്കുന്നത്?

മണിപ്പൂർ

ലോകത്തിലെ ഏറ്റവും വലിയ ഗ്ലാസ്സ് ബോട്ടം ബ്രിഡ്ജ് തുറന്നുകൊടുത്തത് ഏത് രാജ‍്യത്താണ്?

വിയറ്റനാം (ബാച്ച് ലോംഗ് കാൽനടപ്പാലം എന്നറിയപ്പെടുന്നു)

10000 അടി ഉയരമുളള ലോകത്തിലെ ഏറ്റവും ദൈർഘ‍്യമേറിയ ഹൈവേ ടണൽ എന്ന് വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് ഒൗദ്യോഗികമായി സാക്ഷ‍്യപ്പെടുത്തിയ ടണൽ?

അടൽ ടണൽ

‘ഹൗ റ്റു പ്രിവന്റ് ദി നെക്സ്റ്റ് പാൻഡെമിക്’ എന്ന പുസ്തകത്തിന്റെ രചയിതാവ്?

ബിൽ ഗേറ്റ്സ്

വികലാംഗർക്കായി ഐഐടി ഹൈദരാബാദ് ആരംഭിച്ച ഇന്ത‍്യയിലെ ആദ‍്യത്തെ ആർട്ടിഫിഷ‍്യൽ ഇന്റലിജൻസ് അധിഷ്ഠിത തൊഴിൽ പ്ലാറ്റ്ഫോം?

സ‍്വരാജബിലിറ്റി

സായുധ സേനാംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കുമായി പ്രതിരോധമന്ത്രാലയം ആരംഭിച്ച മെഡിക്കൽ ടെലി കൺസൾട്ടേഷൻ സേവനത്തിന്റെ പേര്?

SeHAT

മെറ്റാവേഴ്സിൽ ഷോപ്പ് ആരംഭിച്ച ലോകത്തിലെ ആദ‍്യത്തെ ബാങ്ക് ഏതാണ്?

ജെ.പി. മോർഗൻ

(ഉപയോക്താക്കൾക്ക് അവരുടെ അവതാർ വഴി സോഷ‍്യലൈസിംഗ്, ഷോപ്പിംഗ്, ഇവന്റുകളിൽ പങ്കെടുക്കുക എന്നിങ്ങനെ ഒന്നിലധികം പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയുന്ന ഒരു വെർച‍്വൽ പ്രപഞ്ചമാണ് മെറ്റാവേഴ്സ്)

കേരളത്തിലെ പ്രളയ ദുരിതാശ‍്വാസ പ്രവർത്തനങ്ങളിൽ പോലീസിന്റെ പങ്കിനെക്കുറിച്ച് വിവരിക്കുന്ന ഡിജിപി ബി. സന്ധ‍്യയുടെ പുസ്തകം?

മഹാപ്രളയം

‘കമ്മ‍്യൂണിസ്റ്റ് കേരളം’ എന്ന പുസ്തകത്തിന്റെ രചയിതാവ്?

കെ. ബാലകൃഷ്ണൻ

ഇന്ത‍്യയിൽ ഐ.റ്റി. വിപ്ലവത്തിന് വഴിയൊരുക്കാനും നാസ്കോമിന്റെ രൂപീകരണത്തിനും പിന്നിലെ കഥ പറയുന്ന ഹരീഷ് മേത്തയുടെ പുസ്തകം?

ദ മാവെറിക് എഫക്റ്റ്

Q8--current-affairs-2022-quiz-questions-and-answers2-kerala-psc-tenth-plus-plus-two-degree-level-preliminary-main-exams