Q9-current-affairs-2022-quiz3-questions-and-answers-kerala-psc-tenth-plus-plus-two-degree-level-preliminary-main-exams-university-lgs

2022 ലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങളുടെ പഠനക്കുറിപ്പുകളാണ് ചുവടെ നൽകിയിരിക്കുന്നത്.

ലോകകപ്പ് ക്രിക്കറ്റിൽ തുടർച്ചയായി കൂടുതൽ അർധസെഞ്ചുറികൾ നേടിയ വനിതാതാരം?

മിതാലി രാജ്

വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം

വനിതാ ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം

ഐക‍്യരാഷ്ട്രസഭയുടെ 2022 ലെ ലോക സന്തോഷസൂചികയിൽ ഇന്ത‍്യയുടെ സ്ഥാനം?

136

ഒന്നാം സ്ഥാനം : ഫിൻലൻഡ്

സൂചികയിൽ ഏറ്റവും അവസാനമുളള രാജ‍്യം : അഫ്ഗാനിസ്ഥാൻ

ഇന്ത‍്യയിലെ ആദ‍്യത്തെ കാർബൺ ന‍്യൂട്രൽ പഞ്ചായത്ത്?

ജമ്മുകാശ്മീരിലെ സാംബ ജില്ലയിലുളള പല്ലി ഗ്രാമത്തിന്                         

500 കിലോവാട്ടിന്റെ സൗരോർജ പ്ലാന്റ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഇറ്റലിയുടെ പ്രസിഡന്റായി വീണ്ടും അധികാരത്തിലേറിയത്?

സെർജിയോ മത്തരെല്ല

ആരോഗ‍്യമേഖലയിലെ മികച്ച പ്രവർത്തനത്തിന് തദ്ദേശസ്ഥാപനങ്ങൾക്കുളള സംസ്ഥാന ആർദ്രകേരളം പുരസ്കാരം നേടിയ ജില്ലാ പഞ്ചായത്ത്?

കൊല്ലം

ബ്ലോക്ക് പഞ്ചായത്ത് : മുല്ലശ്ശേരി, തൃശൂർ

ഗ്രാമപഞ്ചായത്ത് : നൂൽപ്പുഴ, വയനാട്

അടുത്തിടെ ഒട്ടേറെ നാശനഷ്ടങ്ങൾക്കും ജീവഹാനിക്കും കാരണമായ മെഗി ചുഴലിക്കാറ്റ് ഏത് രാജ‍്യത്താണ് വീശിയടിച്ചത്?

ഫിലിപ്പീൻസ്

തെക്കൻ ബ്രിട്ടണിൽ അടുത്തിടെ വീശിയടിച്ച കൊടുങ്കാറ്റ് – യുണിഷ് കൊടുങ്കാടറ്റ്

മാലിന‍്യങ്ങളിൽ നിന്ന് പ്രകൃതിവാതകവും ജൈവകമ്പോസ്റ്റും ഉത്പാദിപ്പിക്കാൻ ലക്ഷ‍്യമിട്ട് ഗോബൻധൻ പ്ലാന്റ് ആരംഭിച്ചത് എവിടെ?

മധ‍്യപ്രദേശിലെ ഇൻഡോറിൽപാക്കിസ്ഥാനിലെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്?

ഷഹബാസ് ഷെരീഫ്

പാക്കിസ്ഥാന്റെ ഇരുപത്തിമൂന്നാമത് പ്രധാനമന്ത്രി

പാകിസ്ഥാൻ മുസ്ലീം ലീഗ് (നവാസ്) ആണ് ഷഹബാസ് ഷെരീഫിന്റെ പാർട്ടി

ലോക പുരുഷ ടീം ചാംപ‍്യൻഷിപ്പായ തോമസ് കപ്പ് സ‍്വന്തമാക്കുന്ന എത്രാമത്തെ രാജ‍്യമാണ് ഇന്ത‍്യ?

ആറാമത്തെ

ഇന്ത‍്യയുടെ ആദ‍്യ കിരീടമാണിത്

ഇന്തോനേഷ‍്യയെയാണ് ഫൈനലിൽ ഇന്ത‍്യ പരാജയപ്പെടുത്തിയത്.

സിംഗിൾസിൽ ലക്ഷ‍്യ സെന്നും, കിഡംബി ശ്രീകാന്തും ഡബിൾസിൽ സാത‍്വിക് സായ് രാജ്, ചിരാഗ് ഷെട്ടി സഖ‍്യവുമാണ് ഫൈനലിൽ മത്സരിച്ചത്.

ഇരുപത്തിയാറാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് പകരം ഏർപ്പെടുത്തിയ സ്പിരിറ്റ് ഓഫ് സിനിമാ പുരസ്കാരത്തിന് അർഹയായത്?

ലിസ ചലാൻ

തുർക്കിയിൽ ഐ.എസ്. തീവ്രവാദികൾ നടത്തിയ ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട കുർദിഷ് സംവിധായികയാണ് ലിസ ചലാൻ

ഇന്ത‍്യയിലെ മികച്ച നവാഗത സംവിധായകനുളള എഫ്.എഫ്.എസ്.എ.കെ.ആർ. മോഹനൻ പുരസ്കാരം നേടിയത്?

അയാം നോട്ട് ദി റിവർ ഝലയും (സംവിധാനം : പ്രഭാഷ് ചന്ദ്ര), മലയാളച്ചിത്രമായ ‘നിഷിദ്ധോ’യും (സംവിധാനം : താരാ രാമാനുജൻ)

ഗോവയിൽ തുടർച്ചയായി രണ്ടാം തവണ മുഖ‍്യമന്ത്രിയായി അധികാരമേറ്റത്?

പ്രമോദ് സാവന്ത്

മണിപ്പൂർ മുഖ‍്യമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് : എൻ. ബിരേൻ സിങ്

ഉത്തരാഖണ്ഡിൽ മുഖ‍്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് : പുഷ്കർ സിങ് ധാമി

മഹാരാഷ്ട്ര മുഖ‍്യമന്ത്രി : ഏക്നാഥ് ഷിൻഡേ

 

ഏത് സ്ഥലത്തു നിന്നും ആർക്കും 12 ജ്യോതിർലിംഗങ്ങളും ചാർധാമും സന്ദർശിക്കാനോ ദർശിക്കാനോ കഴിയുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം?

ടെംപിൾ 360

യുണൈറ്റഡ് നേഷൻസ് ഹ‍്യൂമൻ റൈറ്റ്സ് കൗൺസിൽ (UNHRC), മനുഷ‍്യാവകാശങ്ങൾക്കും കാലാവസ്ഥാവ‍്യതിയാനത്തിനുമുളള ലോകത്തിലെ ആദ‍്യത്തെ ‍സ‍്വതന്ത്ര വിദഗ്ദനായി നിയമിച്ചത് ആരെയാണ്?

ഡോ. ഇയാൻ ഫ്രൈ

യുണൈറ്റഡ് നേഷൻസ് ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ 2021 ലെ ‘ട്രീ സിറ്റി ഓഫ് വേൾഡ്’ ആയി അംഗീകരിച്ച രണ്ട് ഇന്ത‍്യൻ നഗരങ്ങൾ ഏതാണ്?

മുംബൈയും ഹൈദരാബാദും

ഏത് രാജ‍്യമാണ് 2023 ലെ സ്ട്രീറ്റ് ചൈൽഡ് ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത‍്വം വഹിക്കുന്നത്?

ഇന്ത‍്യ

ഭക്ഷ‍്യ സുരക്ഷ വിലയിരുത്തുകയും വിശകലന സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യുന്ന ലബോറട്ടറികൾ രജിസ്റ്റർ ചെയ്യുന്നതിലെ വീഴ്ച ചൂണ്ടിക്കാട്ടി ഇന്ത‍്യയിൽ നിന്നുളള കാർഷിക ഉത്പന്നങ്ങളുടെ ഇറക്കുമതി അടുത്തിടെ നിരോധിച്ച രാജ‍്യം?

ഇന്തോനേഷ‍്യ

സെമികണ്ടക്ടർ വേഫർ ഫാബ്രിക്കേഷൻ സൗകര‍്യങ്ങൾ ഇന്ത‍്യയിൽ സ്ഥാപിക്കുന്നതിനായി വലിയതോതിലുളള നിക്ഷേപം ആകർഷിക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച ദൗത‍്യം?

ഇന്ത‍്യ സെമികണ്ടക്ടർ മിഷൻ (ISM)

കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ ‘ഹാർട്ട്ഫുൾനെസ്സ് ഇന്റർനാഷണൽ യോഗ അക്കാദമിക്ക്’ തറക്കല്ലിട്ടത് എവിടെ?

ഹൈദരാബാദിൽ

2022 ലെ യുഎൻ സെക‍്യൂരിറ്റി കൗൺസിൽ തീവ്രവാദ വിരുദ്ധ സമിതിയുടെ അദ്ധ‍്യക്ഷനായി നിയമിതനായത്?

റ്റി.എസ്. തിരുമൂർത്തി

ഇന്ത‍്യയ്ക്കൊപ്പം ഏതൊക്കെ രാജ‍്യങ്ങളാണ് പശ്ചിമ പസഫിക്കിലെ ഗുവാമിൽ സീ ‍ഡ്രാഗൺ 2022 എന്ന ബഹുരാഷ്ട്ര അഭ‍്യാസത്തിൽ പങ്കെടുക്കുന്നത്?

കാനഡയും സൗത്ത്കൊറിയയും

‘നോട്ട് ജസ്റ്റ് എ നൈറ്റ് വാച്ച്മാൻ : മൈ ഇന്നിംഗ്സ് വിത്ത് ബിസിസിഐ’ എന്ന പുസ്തകത്തിന്റെ രചയിതാവ്?

വിനോദ് റായ്

Q9-current-affairs-2022-quiz3-questions-and-answers-kerala-psc-tenth-plus-plus-two-degree-level-preliminary-main-exams-university-lgs